വാട്ട് ഈസ് “അപ്പ്”
- Stories
- Content Writer, Copy Malayalam, Creative Writing, Malayalam Writeups, Short Story, Story
- September 28, 2015
പാവയ്ക്കാ പട്ടണത്തിലെ ഏറ്റവും പുതിയ എനം ആണ് ഈ വട്ട്സൂപ്പ്. പണ്ടൊക്കെ രണ്ടു വാട്ടീസും അടിച്ചു വല്ലോടത്തും കിടന്നുറങ്ങുന്ന അപ്പച്ചൻമാരും അണ്ണാച്ചിമാരും മുതൽ സീരിയൽ പ്രേഷകർ എന്ന് പറഞ്ഞു തരം താഴ്ത്തിയിരുന്ന അമ്മച്ചിമാരും അക്കൻമാരും വരെ ഇപ്പോൾ വട്ട്സൂപ്പിലുണ്ട്. ബയങ്കര സംഭവം ആണിത്.
ഫോണിൽ ഇതില്ലതവരെ പോലീസ് പിടിച്ചു പെറ്റിഅടിച്ചേക്കാം, അതാണാവസ്ഥ. ചില വാട്ടസൂപ്പ് വർത്തമാനങ്ങൾ.
–തിരോന്തരം കൊച്ചി ട്രെയിൻ യാത്ര–
മച്ചമ്പി രാവിലെ കുട്ടപ്പനായി ട്രെയിനിൽ കയറി. കയറിയത് മുതൽ മച്ചമ്പി ഫോണിന്റെ ഇത്തിപോന്ന സ്ക്രീനിലേക്ക് നോക്കി ചിരിയോട് ചിരി. കൂടെ ഇരിക്കുന്ന അണ്ണാച്ചിക്കും ചിരിപൊട്ടി. സീൻ കോമഡി ആവാൻ തുടങ്ങീ. മച്ചമ്പി അണ്ണാച്ചിയെ രൂഷമായി ഒന്നുനോക്കി വീണ്ടും സ്ക്രീൻ മറച്ചു ചിരിയോടു ചിരി. മച്ചബീടെ ചിരി കണ്ടു സഹിക്കാൻ പറ്റാതെ അണ്ണാച്ചി കടിചു പിടിച്ചു. എന്നാലും ഇടക്കിടക്ക് കണ്ട്രോൾ കിട്ടുന്നില്ല അണ്ണാച്ചിക്ക്.
ചുറ്റും നോക്കിയാൽ മിക്കവാറും സീറ്റിൽ ഇതാണ്ഗതി. ഇനിയിപ്പോ നാരായണഗുരു പറഞത് സത്യമായോ.
എന്റ്റ്റമ്മൊ….
–ഓഫീസ്–
അടുത്ത സീറ്റിൽ ഇരുന്നു വർക്കുചെയ്യുന്ന അണ്ണി മിണ്ടുന്നില്ല. രാവിലെ മുതൽ ഒരേ ഗൗരവം.
ചോദിക്കുന്നതിനൊന്നും ഉത്തരമില്ല. യേറെപണിപ്പെട്ടു കാരണം അറിയാൻ.
‘നിനക്ക് മാത്രമേ ഗൌരവം ആവാവൂ, ഞാൻ വിഷ് ചെയ്യ്മ്പോൾ നീ മിണ്ടാരില്ലല്ലോ’
‘ങ്ങേ…എപ്പോ ??
‘വട്ട്സൂപ്പിൽ’
എന്റ്റ്റമ്മൊ….
–ബെർത്ത് ഡേ ആഘോഷം–
രാവിലെ ഫോണ് എടുത്തു , വട്ട്സൂപ്പ് ഓണ് ചെയ്യുന്നു. ലാണ്ടെ മച്ചംബീടെ ബെർത്ത് ഡേ. പിന്നെ ഫസ്റ്റ് വിഷ് ചെയ്യുന്നവരുടെ ഒരുബഹളം. പടങ്ങൾ, വീഡിയോ, മഹദ് വചനങ്ങൾ, എന്നുവേണ്ട ആശംസാപ്രവാഹം തന്നേ/. അങ്ങേ തലക്കൽ മച്ചമ്പി ഇതൊന്നും അറിയാതെ മനസമാധാനം പ്രാർത്ഥിച്ചു ദൂരെ അമ്പലത്തിൽ ശയനപ്രദക്ഷിണം നടത്തുന്നു, ഫോണും ഇന്റർനെറ്റും എല്ലാം വീട്ടിൽ. മനസമാധാനം ആണല്ലോ അവശ്യം.
മച്ചമ്പി തിരിച്ചു വീട്ടിൽ എത്തിയപ്പോൾ ലേശം ഇരുട്ടി. മൊബൈൽ ഓണ് ചെയ്തു, ലാണ്ടേ കെടക്കണു 100 ൽ പരം മെസ്സേജെസ്. വട്ട്സൂപ്പിൽ മച്ചമ്പിടെ ബെർത്ത് ഡേ ആഘോഷം പൊടിച്ചിരിക്കുന്നു. വിഷിങ്ങ് സോങ്ങ്സ്, വീഡിയോ, പലതരത്തിൽ ഉള്ള കാർഡുകൾ, ഒരണ്ണാച്ചി സ്വന്തം ശബ്ദത്തിൽ പാടിയ ആശംസ (സഹിക്കാൻ പറ്റണില്ലാട്ടോ), കേക്ക് വരെ കട്ടുചെയ്തു വെച്ചിട്ടുണ്ട്. മച്ചബീടെ കണ്ണ് നിറഞ്ഞു, താഴോട്ടു വായിക്കുന്തോറും കണ്ണ്ു്കൾ നിറഞ്ഞു നിറഞ്ഞു വന്നു.
പരസ്പരം കണ്ടാൽ കണ്ടഭാവം പോലും കാട്ടാത്ത മച്ചുനന്മാരുടെ വരേ ഹ്രദയംനിറഞ്ഞ ആശംസകൾ, മച്ചമ്പിക്ക് മനസിലാകാത്ത ചിലരും കൂട്ടത്തിൽ ഉണ്ട്, വഴിപോക്കർ ആണെന്ന് തോന്നുന്നു, ഒരുവഴിക്കു പൊവൂഅല്ലെ കെടക്കട്ടെ ഒരുവിഷ്, അതാ ലൈൻ.
എന്തായാലും മച്ചമ്പി ഹാപ്പി. ജീവിതത്തിൽ ഇന്നേവരെ കിട്ടാത്ത ആശംസ പ്രവാഹം, അതിലുപരി കാര്യമായ ചെലവോന്നും ഇല്ലാതെ. പാർട്ടി കൊടുത്ത് ആളെകൂട്ടി വിഷസ് വാങ്ങിക്കുന്നതൊക്കെ പഴയ രീതി. ഇപ്പൊ എല്ലാം വട്ട്സൂപ്പ് ഏർപാടാക്കി കൊള്ളും.
ആരും വിഷ് ചെയ്യാത്ത, ആരും ആഘോഷിക്കാത്ത മൂന്നാലു വർഷം മുമ്പു വരെ ഉള്ള ബെർത്ത് ഡേകൾ ആലോചിച്ചു പോയി.
ഒപ്പം തന്റെ ഡേറ്റ് ഓഫ് ബെർത്ത് ഇന്നത്തേക്ക് മാറ്റാം എന്ന് മച്ചമ്പി ഒരു തീരുമാനവും എടുത്തു. കാരണം, ഒരു ഡേറ്റിൽ എന്തിരിക്കുന്നു. പ്രൊഫൈൽ നോക്കാതെ സ്വന്തം അമ്മക്കുപോലും അറിഞ്ഞൂട മച്ചമ്പീടെ ജന്മദിനം. എല്ലാം വട്ട്സൂപ്പ് പറയണ പോലെ തന്നെ…
–ഒരു വട്ട്സൂപ്പ് ഗ്രൂപ്പ്–
മച്ചമ്പി അതിരാവിലെ എഴുന്നേറ്റ പാടെ വട്ട്സൂപ്പിലെ ഫേവറിറ്റ് ഗ്രൂപ്പിലേക്ക്, ഓടിക്കയറി ചുറ്റും നോക്കി, ആരും ഇല്ല …എല്ലാവരും ഉറക്കമാണ് ഇത് തന്നെ തക്കം എല്ലാവരെയും ഒന്ന് ഞെട്ടിക്കണം. ഭൂമിയിലേക്ക് പൈനായിരത്തിൽ പരം മൈൽ വേഗത്തിൽ ഒരു ഉൽക വന്നുകൊണ്ടിരിക്കുവണെന്നും, ഇന്ന് സൂര്യൻ അസ്തമിക്കുന്നതിനു മുമ്പ് അത് ഭൂമിൽ പതിക്കും എന്നൊരു കാച്ച്. ഇന്റർനെറ്റിൽ നിന്നും ഒരു മുട്ടൻ ഉൽക്കയുടെ പടവും തപ്പിയെടുത്തിട്ടു, സേഫ് ആക്കി.
നേരം വെളുത്തു പല്ലുപോലും തേക്കാതെ, വാട്ടസൂപ്പിൽ വായനോക്കാൻ കേറിയ അണ്ണാച്ചി ഞെട്ടി. കൂടെ അണ്ണിയെയും ഞെട്ടിച്ചു. കാര്യം ഉറപ്പിക്കാൻ അണ്ണാച്ചി മച്ചമ്പിക്ക് മെസ്സേജ് അയച്ചു. മച്ചമ്പി നാസ്സേ ന്നു ഡയറക്റ്റ് വന്ന മെസ്സേജ് ആണെന്ന് തിരിച്ചു കാച്ചി. അണ്ണാച്ചി ചൂടാറാതെ അത് തന്റെ വട്ടുസ്സൂപിൽ പോസ്റ്റ് ചെയ്തു. സംഗതി സീരിയസായി.
എന്തെര് പറയാൻ മച്ചമ്പി ഓഫീസിലേക്ക് പോകുമ്പോൾ നാട്ടുകാരെല്ലാം ആകാശത്തോട്ടു നോക്കി നിക്കുന്നതാണു സീൻ.
ഇങ്ങനെ എന്തല്ലാം … എന്റ്റ്റമ്മൊ….