ഇന്ത്യ അഥവാ ഇന്ത്യ കോർപ്പ്

ഇന്ത്യ അഥവാ ഇന്ത്യ കോർപ്പ്

പാവയ്ക്കാ പട്ടണത്തിലെ പുതിയ സംസാരം ആണ് ഇന്ത്യ കോർപ്പറേറ്റ് കമ്പനികൾക്ക് എഴുതികൊടുക്കാൻ പോണൂന്ന്… നല്ല കാര്യം എന്നാണു എന്റെ ഒരു ഇത്. ‘ഇന്ത്യ ലിമിറ്റഡ്’ എന്ന് പേരും മാറ്റാം.

കമ്പനി ആകുമ്പോൾ വർഷാവസാനം ഇന്ത്യ പ്രോഫിറ്റിൽ ആണോ ലോസ്സിൽ ആണോ എന്നറിയാം. ജോലിക്കാരുടെ എഫിഷെൻസി മോണിറ്റർ ചെയ്യാം. മോശം പെർഫോർമൻസ് ആയ ജോലിക്കാരെ പിരിച്ചുവിടാം. ആസ്തി അനുസരിച്ച് ഷെയർ വീതിക്കാം. ആസ്തി ഇല്ലാത്തവരെ നാടുകടത്താം, എന്തെ?

എല്ലാം കൊണ്ടും രാജ്യത്തിന് നല്ലതും അതാണ്…
ഇപ്പോ ഇങ്ങനെ വല്ലോമാണോ,

എന്റെ പൊന്നണ്ണാ, ഈയിടെ ഞാൻ ഇന്ത്യയുടെ സ്വന്തം ടെലികമ്യുണിക്കെഷൻ കമ്പനിയിൽ ഒന്ന് പോയി, പല നമ്പരുകളിൽ പല ദിവസങ്ങൾ ട്രൈ ചെയ്തു മടുത്തിട്ടാണ് ഈ യാത്ര, ഒരു ലാൻ കണക്ഷൻ എടുക്കാം എന്നതായിരുന്നു ഉദ്ദേശം. ചെന്ന് പറ്റിയ സമയം കൊള്ളം അവിടെല്ലാവരും നിസഹകരണത്തിൽ ആണത്രേ…

എന്തായാലും വന്ന സ്ഥിതിക്ക് എന്താണ് നിസഹകരണം എന്ന് ഒന്ന് അറിഞ്ഞിട്ടു പോകാം എന്ന് കരുതി ആദ്യം കണ്ട സാറിനോട് ചോദിച്ചു.

എന്താ സാറേ ഈ നിസഹകരണം?

അതേ അപ്പീ ഞങ്ങടെ കുറേ പേരെ കമ്പനി പറഞ്ഞു വിട്ടു അതുകൊണ്ട്, വന്നു ഒപ്പിട്ടിട്ട് വെറുതെ ഇരിക്കും അതാണ് നിസഹകരണം. അപ്പി പോ, ഇന്നൊന്നും നടകൂല..

പറഞ്ഞ പേപ്പറുകളും മറ്റുമായി ഒരാഴ്ച കഴിഞ്ഞു വാ…ശരിയാക്കാം.

ഓ.. എന്നാ എന്നാപ്പിന്നേ…

ഒരുകെട്ട് പേപ്പേർ ഉണ്ട് ശരിയാക്കാൻ, അതിനുതന്നെ ഒരാഴ്ച എടുത്തേക്കും.

ഒരാഴ്ച കഴിഞ്ഞു ഞാൻ ഈപറഞ്ഞ പേപ്പേർ കെട്ടുമായി നമ്മുടെ എല്ലാം അഭിമാനമായ, ലോകത്തിലെ ഏറ്റവും വലിയ നെറ്റ് വർക്ക് ശ്രിഖല ഉള്ള കമ്പനിയുടെ ലോക്കൽ ഓഫീസിലേക്ക് യാത്രയായി.

അത്ഭുതം, നിസഹകരണം ഒക്കെ മാറി എല്ലാവരും ജ്വോലി ചെയ്യാൻ തുടങ്ങിയിരിക്കുന്നു.

അന്ന് കണ്ട സാറിന്റെ സീറ്റ് തപ്പിപിടിച്ചു
സാറേ എല്ലാ പേപ്പറും റെഡിയാ..ഉടനെ കണക്ഷൻ വേണം..

ഇപ്പോ ശരിയാക്കാം എന്ന് ശരീരഭാഷ, -പേപ്പർ വാങ്ങി അതിന്റെ മേലെ ചില വരയും കുറിയും ഒക്കെ ഇട്ടു, പേപ്പേർ തിരികെ ഏപ്പിച്ചിട്ടു പറഞ്ഞു,

സെക്ഷൻ 3 കൊടുത്താ മതി…

അപ്പോ ഇവിടുന്നല്ലേ ലൈൻ വലിക്കണ ആപ്പീസർ ??!! -വെറുതെ ബഹുമാനിച്ചത് വെയ്സിറ്റ് ആയി

സെക്ഷൻ 3 തപ്പി പിടിച്ചു, സാർ ആദ്യം കണ്ട സാറിനെപോലല്ല, അല്പം മുൻശുണ്ടി ഉണ്ടെന്നു തോന്നുന്നു.

പേപ്പർ കൊടുത്ത് കാര്യം അവതരിപ്പിച്ചു,
നോ പ്രോബ്ലം..രണ്ടു ദിവസം കഴിഞ്ഞു കണക്ഷൻ ആയില്ലെങ്കിൽ ഈ നമ്പറിൽ വിളിച്ചോളു….നിങ്ങടെ കണക്ഷൻ റെഡി..

ഹ്ഓ…എത്ര നല്ല മനുഷ്യൻ ഞാൻ തെറ്റിധരിച്ചു.
ദിവസം മൂന്നു കഴിഞ്ഞു, വിളിച്ചാൽ കിട്ടില്ല എന്നറിഞ്ഞുകൊണ്ടു ഒന്ന് വിളിച്ചുനോക്കി -നോ ആൻസർ..

വീണ്ടും ആപ്പീസിലേക്ക്…സാർ അവിടെ തന്നെ ഉണ്ട്..ഒരുപണിയും ഇല്ല…

സാറേ എന്റെ കണക്ഷൻ…..

ഒരു മിനിറ്റ് എന്ന് ആങ്ങ്യം കാണിച്ച്
ഉടനെ ലൈൻമാനെ വിളിക്കുന്നു..അല്പം കടുപ്പിച്ച്, എന്താടോ കണക്ഷൻ കൊടുക്കാത്തേ…?

അങ്ങേത്തലയിൽ എന്താ പറഞ്ഞതെന്ന് കേട്ടില്ല, എന്തായാലും കാറ്റു പോയ ബലൂണ് പോലെ ഫോണ് താഴെ വെച്ച് വളരെ താഴ്ന്ന ശബ്ദത്തിൽ അദ്ദേഹം പറഞ്ഞു. സ്റ്റോറിൽ ആവശ്യത്തിനു കേബിൾ ഇല്ലാ, കേബിൾ വരുന്ന മുറക്ക് കണക്ഷൻ തരുന്നതാണ്.

സാറെ എപ്പോഴാതെക്ക് വരും കേബിൾ?…

സാറ് സാറായി.. തന്നോടല്ലേ പറഞത് കേബിൾ വരുന്ന മുറക്ക് കണക്ഷൻ തരുംമെന്ന്, കേബിൾ വരുമ്പോ വരും
സാറ് ഇല്ലാത്ത തിരക്കുണ്ടാക്കി തിരിഞ്ഞിരുന്നു.

‘അപ്പോഴെ എനിക്ക് തോന്നിയ താ ഇയാൾ വെറും കിഴെങ്ങൻ ആണെന്ന്…’ ഞാൻ മനസ്സിൽ ഓർത്തു.

അപ്പൊ സാറെ ഞാൻ മൂന്നാല് ദിവസം കൊണ്ട് തയ്യാറാക്കിയ എന്റെ അപേഷ എനിക്ക് തിരിച്ചു തരാമോ..ഞാൻ വേറെ വഴി നോക്കികൊള്ളാം…ഞാനും കടുപ്പിച്ചു..

അതൊക്കെ ഇവിടെ ഫയലിൽ ആയിപോയി ഇനി തിരിച്ചു കിട്ടത്തില്ല… താനൊരു ഒരു ആപ്ലിക്കേഷൻ എഴുതി സെക്ഷൻ 6 കൊടുത്തു നോക്ക്…

ഹ… ഹ… അങ്ങിനെ ആപ്ലിക്കേഷൻ തിരിച്ചു കിട്ടാൻ ആപ്ലിക്കേഷൻ കൊടുക്കുന്ന ആദ്യ വ്യക്ത്തി ആവും ഞാൻ

കണക്ഷൻ എന്നു തരാൻ പറ്റും…. നോ ഐഡിയ, അപ്ലിക്കേഷൻ തിരിച്ചു കിട്ടുമോ?…നോ ഐഡിയ …
ഗെറ്റ് ഗെറ്റ് ഗെറ്റ് ഐഡിയ…. എന്ന് പാടി പോയി

ഒരു ബിഗ്ഗ് താങ്ക് യു പറഞ്ഞ് പടി ഇറങ്ങി…

എയർഉണ്ണിയെ വിളിച്ചു..എയർഉണ്ണി എന്റെ ഫോണ് പ്രതീക്ഷിച്ചിരുന്ന പോലെ ഒരു റിങ്ങിൽ ഫോണ് എടുത്തു.
എന്താ സാർ…

എനിക്കൊരു കണക്ഷൻ വേണം..

അതിനെന്താ സാർ..സാർ എവിടെ ഉണ്ട്..ഞാൻ ഇപ്പോ എത്താം.

ഫോണ് വെച്ചതും ..അതാ എയർഉണ്ണി മുമ്പിൽ…

ങ്ങേ …ഇയാൾ…ഇത്ര പെട്ടെന്ന്…

സർ ഞാൻ താമാസിചില്ലല്ലോ ? അയാൾ ഒരാപ്ലിക്കെഷൻ നീട്ടികൊണ്ട് ചോദിച്ചു.

സർ, സാറിന്റെ 10 ഒപ്പ് വേണം.. അത്ര മാത്രം..

അപ്പൊ എന്റെ ഫോട്ടോ, ഐ ഡി പ്രൂഫ് മുതലായവ?

അതൊക്കെ ഞങ്ങടെ ഡേറ്റാ ബേസിൽ ഉണ്ട് സർ…

ങ്ങേ… അതെപ്പോ…

ഒപ്പിട്ടു.. പേന പോക്കറ്റിൽ ഇട്ടതും കോൾ…

ഞങ്ങൾ സാറിന്റെ വീടിനു മുമ്പില് നിക്കണ് …കേബിൾ ഇടാൻ വന്നതാ

ങ്ങേ… അതെങ്ങനെ…

എയർഉണ്ണിയോട് താങ്ക്സ് പറഞ്ഞു പിരിഞ്ഞു..
.
വീട്ടിൽ എത്തിയപ്പോ കണക്ഷൻ റെഡി…അത്ഭുതം തന്നെ…

ഈ സ്പീഡ് കിട്ടാൻ നമ്മുടെ സാർ നോക്കീട്ടു ഒരു വഴിയെ ഉള്ളൂ. ഇന്ത്യയെ എയർഉണ്ണിടെ കമ്പനിയെ ഏപ്പിക്കുക.

അത് അങ്ങ് ഫിക്സ് ചെയ്തോ സാറേ…ഞങ്ങൾ ഉണ്ട് കൂടെ…

എല്ലാരും ഓക്കേ ആണല്ലോ…അല്ലേ ?