കള്ള് / Beverages

മദ്യകേരളത്തിലൂടെഅതായത് ആലപ്പുഴ വഴി ശരിക്കും പറഞാൽ കുട്ടനാടിന്റെ നെഞ്ചിലൂടെ യാത്രചെയ്യുമ്പോൾ കള്ള് എന്ന ബോർഡിൽ ഉടക്കി വണ്ടി നിൽക്കുന്നത് പതിവാണ്. അങ്ങനൊരു ബോർഡ് കണ്ടിട്ടു നിർത്താൻ നിർവാഹമില്ലാത്തതിന്റെ നിരാശതയിൽ നിന്നാണ് ഇത് എഴുതുന്നത് എന്ന് തോന്നിയാൽ അത് തികച്ചും യാദ്യച്ചികം മാത്രം, മദ്യകേരളത്തിൽ മിക്കവാറും എല്ലാത്തരം മദ്യത്തിനും കള്ള് എന്നാണ് വിളിപേര്. നീ കള്ളുകുടിച്ചിട്ടുണ്ടാടാ? എന്ന പോലീസ് ചോദ്യവും എല്ലാത്തരം മദ്യങ്ങളെയും ഉദ്ധേശിച്ചു തന്നെ. എന്റെ നാട്ടിൽ കള്ള് അല്ലാത്ത എല്ലാ മദ്യത്തിനും ബ്രാണ്ടി എന്നണ് വിളിപേര്, ഒരു ഗ്ളാസ് ബ്രാണ്ടി എന്ന പ്രയോഗം കേട്ടിട്ടുണ്ടല്ലോ ബ്രാണ്ടി അല്ലാതെ വിസ്കി, വോഡ്ക, റം, ജിന്ന്, തുടങ്ങി അനേകം തരം മദ്യങ്ങൾ ഉണ്ട് എന്ന് പലർക്കും അറിയില്ല. എന്നാലും സർക്കാർ മദ്യനയങ്ങൾ മാറി മാറി വരുന്തോറും നമുക്ക് ഇതിലെല്ലാം ഉള്ള പൊതുവിജ്ഞാനം കുടുന്നുണ്ട് എന്നാണ് എന്റെ ഒരു ഇത്. മലയാളി ഇഡ്യയിലെ ഏറ്റവും വല്ല്യ കുടിയമ്മാരാണെങ്കിലും കുടിയമ്മാരോടുള്ള മനോഭാവത്തിൽ മലയാളി വീട്ടമ്മമാർ വളരെ അപരിഷ്ക്രതരാണ്. കുടിയമ്മാരെ അവരുടെ വഴിക്കു വിടാൻ പൊതുസമൂഹം തയ്യാറല്ലതന്നെ. പക്ഷെ കുറ്റം പറയരുതല്ലോ കേരള സർക്കാർ ഇക്കാര്യത്തിൽ വളരെ അധികം അഡ്വാൻസ്ഡ് ആണ്. കേരള സർക്കാർ മദ്യപാനത്തിനുള്ള എവർറോളിങ്ങ് ട്രാഫി ആർക്കും വിട്ടു കൊടുക്കില്ലെന്നുള്ള ദൃഢപ്രതിജ്ഞയിലാണ്. മദ്യം കഴിക്കുന്നവന്റെ തരം നിലവാരം സാമ്പത്തികം എന്നു തുടങ്ങി അനേകതരം സങ്കീർണ്ണങ്ങളായ കാര്യങ്ങളെ വിലയിരുത്തി അതാതു തരത്തിനനുസരിച്ച് മദ്യം ലഭ്യമാക്കക എന്ന ശ്രമകരമായ ദൗത്യം വളരെ മനോഹരമായി സാക്ഷാൽകരിക്കാൻ സർക്കിരിനു കഴിഞ്ഞിരിക്കുന്നു ചില ഉദാഹരണങ്ങൾ നോക്കാം

ശിവേട്ടന്റെ വീട്ടിൽ എന്നും പ്രശ്നാ ഭാര്യ സ്വയ്ര്യം കൊടുക്കണില്യവീട്ടികേറുമ്പെ തൊടങ്ങും ഒച്ച പാട് ഒന്നും രണ്ടും പറഞ്ഞ് അതങ്ങട് വഷളാവും പിന്നെ ശിവേട്ടൻ അവിടെ നിക്കില്ല്യ നേരെ കവലേലങ്ങട് ചെല്ലും ആദ്യം വരണ ബസി കേറി അമ്പാടീടെ ഫ്രണ്ടിലങ്ങട് എറങ്ങും അമ്പാടി എ സി ബാറിണെ ശിവേട്ടന്റെ കയ്യില് 3 സ്റ്റാറികയറാനാള്ള പൈസ ഒന്നും ഉണ്ടാവില്ല പക്ഷെല് താഴെ ലോക്കൽ ബാറുണ്ടല്ലോ അവിടന്നു രണ്ടണ്ണങ്ങട്ട് കീച്ചീട്ട് അടുത്ത വണ്ടിക്ക് വീട്ടിലെത്തും പിന്നെ നത്ത് കണക്കെ ഉമ്മറത്ത് കുത്തി ഇരിക്കുംഭാര്യ അപ്പോഴും അവിടെ കിടന്ന് അലക്കണ്ണ്ടാവുംശിവേട്ടന് ഇതാണ് സൗകര്യം, വന്ന ദേക്ഷ്യത്തിന് രണ്ടണ്ണം അടിക്കാൻ നോക്കുമ്പോ ക്യൂ നിക്കലും ഗ്ലാസും മിച്ചറും വാങ്ങ1പ്പും ഒന്നും നടക്കണ കാര്യല്ല

ഇനി ഇപ്പെ ജോസേട്ടന്റെ കാര്യം അതല്ല പുള്ളിക്കാരൻ കൃഷി എന്നെക്കെ പറഞ്ഞ് വീട്ടില് കൂടീട്ട് മൂന്നാല് വർഷായി ഫാര്യ വിദേശത്ത് നേഴ്സാ. ഫാര്യേടെ കാശൊന്നും വേണ്ട ജോസേട്ടന്ന് അടിക്കാൻ പുള്ളിക്കാരന്റെ റബർ തോട്ടത്തി ഒട്ട് പാല് വിറ്റ് കിട്ടണ കാശ് മതി. ജോസേട്ടന്റ പ്രശ്നം ഏകാന്തതയാണ് തന്റെ സങ്കടോം സന്തോഷോം ഒക്കെ ഒന്ന് വിസ്ഥരിക്കാൻ ഒരാളില്ല. ജോസേട്ടൻ ആ കൊറവ് തീർക്കാൻ വൈകിട്ട് ഒരു അഞ്ച അഞ്ചര ആവുസോ കുളിച്ചു കുട്ടപ്പനായി പോയ്സൺ ഒക്കെ അടിച്ച് അങ്ങട് എറങ്ങും, എന്നാറ്റിനാ.. മുക്കിലെ തോമാച്ചന്റെ കൂടെ വാട്ടീസടിക്കാൻ ഇവരുടെ പ്രശ്നം കാശല്ല സമാധാനം മാനസികോല്ലാസംനേരെ മന്ന ഗ്രാൻഡിലേക്ക് എ സി യുടെ തണുപ്പിൽ പരസ്പരം ആശ്വസിപ്പിച്ച് ബില്ലിലെ തുക കണ്ടു പിടിക്കാൻ കണ്ണുകൾ പെടാപാട് പെടുന്നത് വരെ അങ്ങനെ ഇരിക്കും

ചങ്കൻമാർക്കും ജിമ്മൻ മാർക്കും ബിയർ പാർലറുകളാണ് തുറന്നിട്ടുണ്ടത്. കുട്ടികൾക്ക് അതൊക്കെ മതി എന്നാണ് സർക്കാരിന്റെ അഭിപ്രായം. പക്ഷെ കുട്ടികൾ പഴയ കുട്ടികളല്ല എന്ന് മറക്കരുത്, അവരെ കുറച്ചുടെ ഒന്ന് പരിഗണിക്കണം സർക്കാരെ. അവരുടെ വേദനകൾ കേൾക്കുമ്പോൾ നമ്മുടെ ചേട്ടായി മാരൊന്നും ഒന്നുമല്ല എന്ന് തോന്നും. മലയാളി വയറമ്മാരാകുന്നത് ചെറുപ്പത്തിലെ ഉള്ള ഈ ബിയറടി ആണൊആർക്കറിയാം!

ദ ലാണ്ടെ പോണകണ്ടോ അതാണ് പദ്മണ്ണൻ. പദ്മണ്ണൻ ബി വറേജിന്റെ ഷട്ടറ് തൊറന്നോന്ന് നോക്കാൻ പോണെആണ്. അങ്ങേർക്ക് ഇതെന്തരിന്റെ കേടാണ്രണ്ടപ്പികളൊള്ളത് പൊറത്താണ്പക്ഷേങ്കില് അവര് കാലണ കൊടുക്കൂലഎങ്ങനെ കൊടുക്കും ഇതല്ലെ പാട്ബി വറേജ് തൊറന്നാ പത്മണ്ണന് കൊടുത്തിട്ടെ വിളക്ക് വരെ വയ്ക്കൂതന്നെന്ന്ജവാന്റെ കോട്ടറാണ് പുള്ളിടെ ഇഷ്ട എനം. വാങ്ങി വിജയന്റെ കടേലേക്ക് നൂത്ത് പിടിക്കും വിജയൻ വെള്ളോം ഗ്ലാസും,കപ്പലണ്ടി മിട്ടായിയും കൊടുക്കും, കോട്ടറി ന്റെ മുക്കാലും പത്മണ്ണൻ അകത്താക്കും ബാക്കി വിജയനൊള്ളതാണ്അടിച്ചാ പിന്നെ സ്വിച്ച് ഓഫ് ചെയ്ത മൊബൈൽ പോലെ ഒറ്റ ഇരിപ്പങ്ങട് ഇരിക്കും., ഒരു ശല്യോല്ലഅപ്പോഴേക്കും ക്യൂ നിന്ന് വെയർത്ത് ഒലിച്ച് കഷ്ടപ്പെട്ട് വേടിച്ച സാധനങ്ങളുമായി പൈയ്ല്കള് വരാൻ തൊടങ്ങും, പിന്നെ അങ്ങാട്ടും ഇങ്ങാട്ടും ഓരോന്ന് ഒഴിച്ച് കണക്ക് കൂട്ടീം കൊറച്ചും അവരുച്ചയാക്കും.

എന്നാത്തിനാ ഈ സമ്പാതിക്കണ വല്ലപ്പോഴും കഴിക്കുകണേ നല്ല സാധനം കഴിക്കണംഅതാ വർക്കിച്ചന്റെ ഒരു ലൈൻ വരുന്നാഴ്ച്ച മോൾടെ ആദ്യ കുറുബാന ആന്നേ അളിയമ്മാരും പെങ്ങന്മാരും ഒക്കെ തലേന്നെ വരും എല്ലാരും വന്നാ പിന്നെ പാട്ടും കൂത്തും ഒക്കെ ആയി നല്ല ഓളമാന്നെ. എന്നാ പറയാനാ മൂത്തളിയൻ എറേത്തെക്ക് കേറണേൽ കുപ്പി കാണിക്കണം ആപ്പ കൂപ്പ കുപ്പി ഒന്നും പറ്റത്തില്ല നല്ല മുന്തിയ എനം തന്നെ വേണം. പ്രീമിയം കൗണ്ടറി പോയി തപ്പി അളിയന്റെ ബ്രാന്റ് ഉണ്ടോന്ന് ഉറപ്പ് വരുത്തണം അല്ലേല് പ്രശ്നാ

വിദേശി വിദേശി എന്നും പറഞ്ഞ് സ്വദേശി അടിച്ചിരുന്ന നമ്മുടെ അളിയമ്മാർക്ക് ഒർജിനൽ വിദേശി വേണോ അതിനും വകുപ്പു്ണ്ട് ജെഡിയും ബാലന്റയിനും ബ്ലാക്ക് ലേബലും ബ്ലൂലേബലും അടിക്കാൻ വിദേശത്തുള്ള ഫ്രണ്ടിനോട് ചട്ടം കെട്ടി കാത്തിരിക്കുന്ന പാവപ്പെട്ട ലക്ഷ്വറി കുടിയൻമാർക്കും കാത്തിരിപ്പ് അവസാനിപ്പിച്ച് നമ്മുടെ സർക്കാരിന്റെ ഏറ്റവും പുതിയ സംരംഭമായ വിദേശികൗണ്ടറുകളിലേക്ക് പോകാം അവിടെ കുടിയമ്മാരെ കൊതിപ്പിക്കാൻ അനേകതരം ബ്രാന്റ്കൾ കടൽകടന്ന് എത്തിയിട്ടുണ്ട്.

അപ്പോ എന്തിനാ വെയ്റ്റ് ചെയ്യുന്നെകുടിച്ചോളൂന്നേ’… നമ്മൾ ഒപ്പമുണ്ട്.

ഓർമ്മിക്കുക: കുടിച്ചെന്ന് പ്രചരിപ്പിക്കക, കുടിയമ്മാരെ സപ്പോർട്ട് ചെയ്യുക, കുടിക്കുന്ന ഫോട്ടോഎടുത്ത് പ്രചരിപ്പിക്കുക തുടണ്ടിയ കാര്യങ്ങൾ ജാമ്യമില്ലാത്ത കുറ്റക്യത്യങ്ങൾ ആണ്. അടിക്കുമ്പോൾ ആളറിയാതിരിക്കാൻ തലയിൻ മുണ്ടിട്ട് ആരും കാണാതെ സംഗതി ഒറ്റ വലിക്ക് അകത്താക്കുക ഇനി അബദ്ധത്തിൽ ഫോട്ടോ വല്ലോം ക്ലിക്കിയാൽ ഡിലീറ്റ് ചെയ്ത് ഫോർമാറ്റ് ചെയ്ത് റീസെറ്റ് ചെയ്തേക്കണംഅറിഞ്ഞില്ലെന്ന് പറയരുത്.

    Leave Your Comment Here