Amygdala (അമിഗ്ഡല)

മുറ്റത്ത് പച്ച പ്ലാവിലകൾ വീണ്കിടക്കുന്നുദിവസങ്ങളായി മുറ്റമടിച്ചിട്ടില്ലെന്ന് തോന്നും.. എങ്ങനെ നടന്ന കുട്ട്യാരുന്നു..ഈ ഇരിപ്പ് കണ്ടിട്ട് സഹിക്കണില്യ ന്റെ മേരിക്കൂട്ടി.. ദേവുഅമ്മ തന്റെ വിഷമങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി. ആ വീടിന്റെ വളപ്പിൽ കയറാൻ പോലും ആളുകൾക്ക് ഇപ്പോൾ പേടിയാണ്. ഇവരുടെ വിഷമം കേട്ട് കരയാത്തവരാരും ഈ കരയിലില്ല എന്നായി. അപ്പുറത്തെ വീട്ടിലെ മേരിയാണ് ഇവരുടെ അത്യാവശ്യം കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുക്കുന്നത്.. മീനൂവിന്റെ കണ്ണുകൾ നിർജ്ജീവമായിരിക്കുന്നു. തന്റെ മുന്നിലിരിക്കുന്ന കുപ്പിഭരണിയിലേക്ക് നിലത്ത് ചിതറിയ മഞ്ചാടി കുരുകൾ ശ്രദ്ധാപൂർവ്വം എടുത്തിട്ടുകയാണവൾ… ഇടക്കിടെ പെറ്റി കോട്ടിന്റെ തുമ്പ് കൊണ്ട് …

View Post

പുത്രദു:ഖം | Story of a Mother and a Child

വീടിൻ്റെ വാതിൽ പൂട്ടി പുറത്ത് ഇറങ്ങുമ്പോൾ അയയിലെ തുണികൾ ഉണണ്ടിയിട്ടില്ല.. മഴക്കോളുമില്ല. വീടിന് മുന്നിലെ നടവഴിയിൽ കിടന്ന ഒരു ചാവാലിപട്ടി ഒരു കാരണവും ഇല്ലാതെ കുരക്കുന്നുണ്ട്. അപ്പൂന് ഏഴെട്ട് വയസ്സായെങ്കിലും പട്ടിയെ പേടിയാ.. അവൻ എൻ്റെ രണ്ടാമുണ്ടിൻ്റെ കോന്തലിൽ പിടിച്ച് പറ്റിചേർന്ന് നടന്നു. നേരം സന്ധ്യ മയങ്ങാൻ തുടങ്ങിയിരിക്കുന്നു.. അപ്പു മറ്റുള്ള കുട്ടികളെ പോലല്ല, അവന് കൂടുതലിഷ്ടം എന്നെ ചുറ്റിപ്പറ്റി ഓരോന്ന് പറഞ്ഞ്. അവനു പറ്റുന്ന ചെറിയ സഹായങ്ങൾ ഒക്കെ ചെയ്ത് അങ്ങനെ എൻ്റെ വാലുപോലെ നടക്കാനാണ്. അടുത്ത വീട്ടിലെ കുട്ടികൾ അടുത്തുള്ള വെളിമ്പുറത്ത് …

View Post

പേര് / Forgotten name

രാവിലെ ആണോ രാത്രി ആണോന്ന് മനസ്സിലാകാത്ത രീതിയിൽ പ്രകൃതി അങ്ങനെ ഇരുണ്ട്മൂടി കിടക്വാണ്. റെഡ്ഡ് ലൈറ്റ് ഗ്രീൻ ആകുന്നതും കാത്ത് ഞാൻ എന്‍റെ സ്കൂട്ടറിൽ പലവിധ ചിന്തകളുമായി അങ്ങനെ നിക്വാണ് അല്ലെങ്കി ഇരിക്വാണ്. ഗ്രീൻ ആവുന്നതിനുമുന്നെ ഈ ഊളകള് ബാക്കിന്ന് ഹോൺ അടിപ്പിച്ച് വെറുപ്പിക്കാൻ തുടങ്ങും. ഇത് കേട്ടാ പിന്നെ എനിക്ക് പ്രാന്താ.. ഹോണടി കേട്ടതും ഞാൻ വണ്ടിടെ ആക്സിലറേറർ ഒന്നു കേറ്റി ബ്രേകെടുത്തു. വണ്ടി ഒരു മോട്ടോർ സൈക്കിൾ അഭ്യാസിയുടേതെന്ന പോലെ ഒന്നു ചാടി റെഡ്ഡ് ലൈറ്റ് ക്രാസ് ചെയ്ത് ഒറ്റ പാച്ചിൽ. സത്യമായിട്ടും ഷോ …

View Post

കള്ള് / Beverages

‘മദ്യകേരളത്തിലൂടെ’ അതായത് ആലപ്പുഴ വഴി ശരിക്കും പറഞാൽ കുട്ടനാടിന്റെ നെഞ്ചിലൂടെ യാത്രചെയ്യുമ്പോൾ കള്ള് എന്ന ബോർഡിൽ ഉടക്കി വണ്ടി നിൽക്കുന്നത് പതിവാണ്. അങ്ങനൊരു ബോർഡ് കണ്ടിട്ടു നിർത്താൻ നിർവാഹമില്ലാത്തതിന്റെ നിരാശതയിൽ നിന്നാണ് ഇത് എഴുതുന്നത് എന്ന് തോന്നിയാൽ അത് തികച്ചും യാദ്യച്ചികം മാത്രം, മദ്യകേരളത്തിൽ മിക്കവാറും എല്ലാത്തരം മദ്യത്തിനും കള്ള് എന്നാണ് വിളിപേര്. നീ കള്ളുകുടിച്ചിട്ടുണ്ടാടാ? എന്ന പോലീസ് ചോദ്യവും എല്ലാത്തരം മദ്യങ്ങളെയും ഉദ്ധേശിച്ചു തന്നെ. എന്റെ നാട്ടിൽ കള്ള് അല്ലാത്ത എല്ലാ മദ്യത്തിനും ബ്രാണ്ടി എന്നണ് വിളിപേര്, ഒരു ഗ്ളാസ് ബ്രാണ്ടി എന്ന …

View Post

ഇന്ത്യ അഥവാ ഇന്ത്യ കോർപ്പ്

പാവയ്ക്കാ പട്ടണത്തിലെ പുതിയ സംസാരം ആണ് ഇന്ത്യ കോർപ്പറേറ്റ് കമ്പനികൾക്ക് എഴുതികൊടുക്കാൻ പോണൂന്ന്… നല്ല കാര്യം എന്നാണു എന്റെ ഒരു ഇത്. ‘ഇന്ത്യ ലിമിറ്റഡ്’ എന്ന് പേരും മാറ്റാം. കമ്പനി ആകുമ്പോൾ വർഷാവസാനം ഇന്ത്യ പ്രോഫിറ്റിൽ ആണോ ലോസ്സിൽ ആണോ എന്നറിയാം. ജോലിക്കാരുടെ എഫിഷെൻസി മോണിറ്റർ ചെയ്യാം. മോശം പെർഫോർമൻസ് ആയ ജോലിക്കാരെ പിരിച്ചുവിടാം. ആസ്തി അനുസരിച്ച് ഷെയർ വീതിക്കാം. ആസ്തി ഇല്ലാത്തവരെ നാടുകടത്താം, എന്തെ? എല്ലാം കൊണ്ടും രാജ്യത്തിന് നല്ലതും അതാണ്… ഇപ്പോ ഇങ്ങനെ വല്ലോമാണോ, എന്റെ പൊന്നണ്ണാ, ഈയിടെ ഞാൻ ഇന്ത്യയുടെ …

View Post

വാട്ട് ഈസ് “അപ്പ്”

പാവയ്ക്കാ പട്ടണത്തിലെ ഏറ്റവും പുതിയ എനം ആണ് ഈ വട്ട്സൂപ്പ്. പണ്ടൊക്കെ രണ്ടു വാട്ടീസും അടിച്ചു വല്ലോടത്തും കിടന്നുറങ്ങുന്ന അപ്പച്ചൻമാരും അണ്ണാച്ചിമാരും മുതൽ സീരിയൽ പ്രേഷകർ എന്ന് പറഞ്ഞു തരം താഴ്ത്തിയിരുന്ന അമ്മച്ചിമാരും അക്കൻമാരും വരെ ഇപ്പോൾ വട്ട്സൂപ്പിലുണ്ട്. ബയങ്കര സംഭവം ആണിത്. ഫോണിൽ ഇതില്ലതവരെ പോലീസ് പിടിച്ചു പെറ്റിഅടിച്ചേക്കാം, അതാണാവസ്ഥ. ചില വാട്ടസൂപ്പ് വർത്തമാനങ്ങൾ. –തിരോന്തരം കൊച്ചി ട്രെയിൻ യാത്ര– മച്ചമ്പി രാവിലെ കുട്ടപ്പനായി ട്രെയിനിൽ കയറി. കയറിയത് മുതൽ മച്ചമ്പി ഫോണിന്റെ ഇത്തിപോന്ന സ്ക്രീനിലേക്ക് നോക്കി ചിരിയോട് ചിരി. കൂടെ ഇരിക്കുന്ന …

View Post

നിരോധന മുറകൾ

സർക്കാരിന്റെ തൊന്നുറുകളിലെ നിരോധന ഉറകൾ പോലെ കു / പ്രസിധമാവുകയാണ് ഇപ്പോഴാത്തെ നിരോധന മുറകൾ. ‘കൊച്ചി പഴയ കൊച്ചി അല്ല’ എന്ന സിനിമ ഡയലോഗ് പോലെ മാറുകയാണ് നമ്മുടെ പാവയ്ക്കാ പട്ടണം, പാൻ മസാല, ബീഡി, സിഗരെറ്റ്, മദ്യം എന്നുവേണ്ട ഫ്ലെക്സും ഫ്ലെക്സ് ബോർഡും വരെ നിരോധിതമാണ് ഇവിടം. നമ്മള് (രാഷ്ട്രീയ) പള്ളികൂടത്തിൽ പോകാത്തകൊണ്ട് എന്താണ് രാഷ്ട്രീയ ലാഭം എന്ന് ഒരു പിടിയുമില്ല. പക്ഷേ ധനകമ്മി, വെട്ടിച്ചുരുക്കൽ ഇത്യാദി വാക്കുകൾ സാധാരണക്കാരുടെയും സംസാരവിഷയമാകുമ്പോൾ, അതിൽ എന്തോ ഒരിത്. പാൻ മസാല നിരോധിച്ച സമയത്തു പാനിന്റെ …

View Post