സർക്കാരിന്റെ തൊന്നുറുകളിലെ നിരോധന ഉറകൾ പോലെ കു / പ്രസിധമാവുകയാണ് ഇപ്പോഴാത്തെ നിരോധന മുറകൾ.
‘കൊച്ചി പഴയ കൊച്ചി അല്ല’ എന്ന സിനിമ ഡയലോഗ് പോലെ മാറുകയാണ് നമ്മുടെ പാവയ്ക്കാ പട്ടണം, പാൻ മസാല, ബീഡി, സിഗരെറ്റ്, മദ്യം എന്നുവേണ്ട ഫ്ലെക്സും ഫ്ലെക്സ് ബോർഡും വരെ നിരോധിതമാണ് ഇവിടം. നമ്മള് (രാഷ്ട്രീയ) പള്ളികൂടത്തിൽ പോകാത്തകൊണ്ട് എന്താണ് രാഷ്ട്രീയ ലാഭം എന്ന് ഒരു പിടിയുമില്ല. പക്ഷേ ധനകമ്മി, വെട്ടിച്ചുരുക്കൽ ഇത്യാദി വാക്കുകൾ സാധാരണക്കാരുടെയും സംസാരവിഷയമാകുമ്പോൾ, അതിൽ എന്തോ ഒരിത്.
പാൻ മസാല നിരോധിച്ച സമയത്തു പാനിന്റെ വില 6 രൂപായിൽ നിന്ന് 12 രൂപായാക്കിയ ‘ഭായിയോട്’ ഞാൻ ഒരിക്കൽ ചോദിച്ചു ” ക്യോം ഭായ് യേ ദാം dubble ഹോഗയാ ?” മറുപടി ഇങ്ങനെ “അരേ ഭയ്യാജി യെ പോലിസ് വാലേ നെ ബഹുത് പരിശാൻ കർത്താ ഹെ. ക്യാ കരൂം, ആദ ഉൻ ലോഗോമ്കോ ജായെന്ഗെ ന ” അതാണ് നിയമനിർമാണത്തിന്റെ കൊണം. ഇപ്പഴും കിട്ടും നിരോധിച്ച സാധനം, ഇരട്ടി വിലക്ക്.
പിന്നീടാണ് ബീഡിയും സിഗരറ്റും പൊതുസ്ഥലത്തു നിരോധിച്ചത്. അപ്പൊ പോലിസിനെ കളിയാക്കി ആരോ തമാശ ഇറക്കി ‘ചേട്ടാ ഇവിടെ നിന്ന് വലിച്ചാ പോലീസ് പിടിക്കോ?” മറുപടി അസൽ “പോലീസിനു അതല്ല പണി, നിനക്ക് വലിക്കനമെങ്കിൽ നീ തന്നെ പിടിക്കണം” ഇത് പഴയ തമാശ. ഇന്നാളൊരു പോലീസുകാരൻ കുറ്റിക്കാട്ടിൽ നിന്ന് പുക ഉയരുന്നതു കണ്ടു ചാടി വീണു പോലും, പതിരുന്നൂറു തടഞ്ഞാലോ. പാവം എടുത്തുചാടിയത് ആരോ വെയിസ്റ്റ് കത്തിക്കുന്നിടത്തെക്ക്. അവസാനം പൊതുസ്ഥലത്തു വെയിസ്റ്റ് കത്തിച്ചതിനു പത്തിരുന്നൂറ് രൂപ പിഴാവിധിച്ചു നമ്മുടെ പോലീസ്, അല്ല പിന്നെ പോലീസിനോടാ കളി. ഇപ്പോഴും വലിക്കാം, പോലീസ് പിടിക്കോ ചേട്ടാ ? “..പിന്നെ അവര്ക്ക് അതല്ലേ പണി……….”
ദേ പിന്നെ കേൾക്കുന്നു മദ്യം നിരോധിച്ചെന്ന്. അതു കലക്കി, പാമ്പുകൾ ക്ക് വംശനാശം വരാൻ പോകുന്നു. സന്തോഷംകൊണ്ട് രണ്ടണ്ണം അടിക്കാൻ ഞാനും കയറി ചെറുതല്ലാത്ത ഒരു ബാറിൽ. അവസാന ശ്വാസം എടുക്കാനെന്ന പോലെ ഇടിയും, തള്ളും. സ്റ്റാർ കാറ്റഗറിയിൽ പെടുന്ന ബാറിന്റെ തറയിലും വാതില്പടിയിലും വരെ ആളുകൾ വട്ടം കൂടി ഇരുന്നു അടിച്ചു കേറ്റുന്നു. അടിച്ചു കോണ്‍തെറ്റി ഇനി ഇങ്ങനൊരു സാധനം കാണണേൽ ഗൾഫീന്നോ മറ്റോ ആരെങ്ക്കിലും ഒളിച്ചു കൊണ്ടുവരണം എന്നുള്ള കാര്യം ഓർത്തു നെടുവീർപ്പിട്ട് കൊണ്ട് കിടന്നുറങ്ങി. പിറ്റേന്നു കണ്ണ് തുറന്നു പേപ്പർ തപ്പി തടഞ്ഞു വായിച്ചു. തൽസ്ഥിതി തുടരാൻ വിധി. എന്നുവച്ചാൽ കുടിക്കാം കുടിക്കാം കുടിച്ചുകൊണ്ടിരിക്കാം…………. അപ്പൊ ഇന്നലെ പൊട്ടിയ പൈസ ! ഒരുമാസതെക്കുള്ള കോട്ട ഒരുദിവസം കൊണ്ടു അടിച്ചു തീർത്തവർ ഏങ്ങി നിന്നു. ഇപ്പോഴും കിട്ടും നിരോധിച്ച ‘സാധനം’, എന്തോന്ന് നിരോധനം?!!
അടുത്ത ഇനം ഫ്ലെക്സും ഫ്ലെക്സ് ബോർഡും. ഒറ്റ ദിവസത്തെ ആഘോഷം. അന്നു കണ്ടവന്റെ ഒക്കെ ‘പയിനായിരകണക്കിനു’ രൂപയുടെ ബോർഡുകൾ കോർപറേഷൻ വണ്ടിയിൽ കേറ്റിപ്പോയി. പിന്നെന്താ പാവപെട്ട മുതലാളിമാർ അടുത്ത ദിവസം ഫ്ലെക്സ് ഡിസൈൻ അപ്പീസിൽ ക്യു… ഇപ്പോ എന്ത് ചെയ്യട്ട്, വെക്കാമോ അതോ … മറ്റേ അറ്റത്ത് ലോങ്ങ് ബീപ്….
ഇനിയിപ്പോ നിരോധിക്കാൻ പോകുന്ന ചില ഇനങ്ങളുടെ സാധ്യതാ ലിസ്റ്റ്
1) ചായയും കടിയും: നമ്മുടെ ചെറുപ്പക്കാരുടെ ഇടയിൽ കാണുന്ന ഈ ദുശീലം മൂലം അർബുദം മുതൽ തളർച്ച, ഉന്മാദം, സമയനഷ്ടം എന്നിവ ഉണ്ടായേക്കാം.
2) മൊബൈൽ ഫോണ്‍ ഉപയോഗിക്കുന്നത്: മൊബൈൽ ഉപയോഗം മൂലം അർബുദം വരെ ഉണ്ടായേക്കാം. കൂടാതെ മൊബൈൽ വഴി പടരുന്ന ‘ക്ലിപ്സ്’ സർക്കാരിന് ഒരു തലവേദന ആണ്.
3) വഴി യാത്രക്കാരെ നിരോധിക്കാം: അമിത വേഗത്തിൽ വരുന്ന സർക്കാർ വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും തട്ടി വഴി യാത്രക്കാർ അപായപെടാൻ സാധ്യത.
4) ആണും പെണ്ണും നേരിൽ കാണുന്നതു നിരോധിച്ചേക്കാം: മാറി വരുന്ന സാഹചരിയത്തിൽ ആണും പെണ്ണും കാണുന്നത് പീഡനങ്ങൾക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കും ഇടയായേക്കാം.
ഇങ്ങനെ, ഇങ്ങനെ ഇമ്മിണി വല്യ ലിസ്റ്റ് ഒരുങ്ങുന്നുണ്ട് “….ആരും പേടികേണ്ട, എല്ലാരും ഓടിക്കോ….”